Society Today
Breaking News

കൊച്ചി: കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറിന്റെ ആഭിമുഖ്യത്തില്‍ ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ മൂന്നാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയം ആര്‍ക്കിടെക്റ്റര്‍ എഡ്യുക്കേഷനില്‍ എന്ന വിഷയത്തില്‍  വൈറ്റില ആസാദി ആര്‍ക്കിടെക്ചര്‍ കോളജ് ക്യാംപസില്‍ നടന്നുവന്ന ദ്വിദ്വിന ദേശീയ സിംമ്പോസിയത്തിനോടനുബന്ധിച്ചാണ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചത്. മുന്‍ ഇന്ത്യന്‍ അംബാസിഡറും  കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സമിതി മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന ടി.പി ശ്രീനിവാസന്‍ ചടങ്ങില്‍ മുഖ്യ അതിഥിതിയായിരുന്നു. ലോകത്തിന്റെ മാറ്റത്തിനനുസൃതമായി നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിയെടുക്കണമെന്ന്  ടി.പി ശ്രീനിവാസന്‍ വ്യക്തമാക്കി.

പ്രോഗ്രസ്് കാര്‍ഡിലും പരീക്ഷകളിലും മാത്രം ഒതുങ്ങാതെ ലോകത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനാവുന്ന വിധത്തില്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന വിധത്തിലുള്ള സമഗ്രമായ മാറ്റം നമ്മുടെ വിദ്യാഭ്യസ സമ്പ്രദായത്തിലും അനിവാര്യമാണ്. എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് മക്കള്‍ നല്ല വിദ്യാഭ്യാസം നേടണമെന്നാണ്. ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസ രീതി നടപ്പിലാക്കാത്തിടത്തോളം കാലം ഇവിടെ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി മറ്റു രാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് തുടരുമെന്നും ടി പി ശ്രീനിവാസന്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവു യുവത്വം തുളുമ്പു രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ യുവതയുടെ കഴിവ് ഇന്ത്യയുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും ടി.പി ശ്രീനിവാസന്‍ വ്യക്തമാക്കി. ആസാദി ചെയര്‍മാന്‍ സീനിയര്‍ ആര്‍ക്കിടെക്റ്റ്  പ്രൊഫ.ബി.ആര്‍ അജിത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന  അവാര്‍ഡ് നേടിയ ആസാദിയിലെ പൂര്‍വ്വ വിദ്യാര്‍ഥികൂടിയായ വിന്‍സി അലോഷ്യസിനെ ചടങ്ങില്‍ ആദരിച്ചു.ഡോ.ഷക്കീല ഷംസു, പ്രൊഫ.പുഷ്‌കര്‍ കന്‍വിന്ദ,ഡോ.ശ്രീവല്‍സന്‍, പ്രൊഫ.ജയശ്രീ ദേശ് പാണ്ഡെ,പ്രൊഫ.മിലിന്ദ് കൊല്ലിഗല്‍,ഡോ.ബിനുമോള്‍ ടോം, പ്രൊഫ.ജെ മനോഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.സിംമ്പോസിയത്തിന്റെ ഭാഗമായി ഡോ.ബിനുമോള്‍ ടോം, പ്രൊഫ.ജെ മനോഹരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വര്‍ക്ക് ഷോപ്പും നടത്തി. സമാപനത്തോനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ ഡോ.പ്രതീക് സുധാകരന്‍ മോഡറേറ്ററായി.ആര്‍ക്കിടെക്ച്ചര്‍ ലാലിച്ചന്‍ സക്കറിയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Top